കോഴിക്കോട് പുഴയില്‍ ചാടിയ ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഞായറാഴ്ച ചാലിയാര്‍ പുഴയില്‍ ചാടിയ ദമ്പതിമാരില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ജിതിന്‍ (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വര്‍ഷയെ ചാടിയതിനുപിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.
ഒഴുക്കില്‍പ്പെട്ട ജിതിനുവേണ്ടി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം നിര്‍ത്തിവെച്ചിരുന്നു. തിങ്കളാഴ്ച പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ് മാസം മുമ്പാണ് ജിതിനും വര്‍ഷയും വിവാഹിതരായത്. കുടുംബപരമായ തര്‍ക്കങ്ങളാണ് ഇരുവരും പുഴയില്‍ ചാടാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ജിതിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.