ബൈക്ക് യാത്രക്കാരന് കുറുനരിയുടെ കടിയേറ്റു

പയ്യന്നൂർ: കരിവെള്ളൂരിൽ ബൈക്ക് യാത്രികനായ യുവാവിന് കുറുനരിയുടെ കടിയേറ്റു. സ്വാമിമുക്ക് വരീക്കരയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. രാജേഷി(39)നാണ് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രാജേഷിന്‍റെ കാലിലാണു കുറുനരിയുടെ കടിയേറ്റത്. ഇയാളെ പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.