വലിയന്നൂരിൽ മാരക ലഹരിമരുന്ന് വിൽപന; യുവാവ് പിടിയിൽ

കണ്ണൂർ : ലഹരിമരുന്ന് വിൽപ്പന ശൃംഖലയിലെ കണ്ണിയായ യുവാവിനെ മാരക ലഹരിമരുന്നായമെത്താം ഫിറ്റമിനുമായി എക്സൈസ് സംഘം പിടികൂടി.
കണ്ണൂർ വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ (25)യാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റിനാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം ആണ് 18.62 ഗ്രാം മാരക ലഹരിമരുന്നായമെത്താം ഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിലായത്.