മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് ഹജ്ജ് നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്.
കിങ് ഫഹദ് ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. വ്യാപാരിയായ അബ്ദുൽ അസീസ് പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്സ് ഉടമയാണ്.
പുതിയവീട്ടിൽ ഇബ്രാഹിം സുലൈമാനാണ് പിതാവ്. ഭാര്യ: ലൈല അസീസ്, മക്കൾ: സുഹൈല അസീസ്, നബീല അസീസ്, മനൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ: സജിൻ അസീസ്, സുഹൈബ് മുഹമ്മദ്.മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ തനിമ പ്രവർത്തകർ രംഗത്തുണ്ട്.