വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജ് അന്തരിച്ചു

പേരാവൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റു മക്കൾ: ജോസ് ജോർജ് (റിട്ട. ഐ. ജി ), ഡോ. മാത്യു ജോർജ് (യു.എ.ഇ), സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ് (ഗുഡ് എർത്ത് ബേംഗളൂരു), ഡോ.വിൻസ്റ്റൻ ജോർജ് (എറണാകുളം), ദ്രോണാചാര്യ റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ്.
മരുമക്കൾ: ജിൻ, ലൗലി, ലിസി, റീന, ജോസ്, ഷേർളി, ഡാലിയ, ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ്, ബെന്നി, പരേതയായ ബീന. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പേരാവൂർ സെയ്ന്റ് ജോസഫ് ഫോറോന പള്ളി സെമിത്തേരിയിൽ.