KELAKAM
വിലയിടിവ്: കർഷകർ റബർ കൃഷിയിൽ നിന്ന് അകലുന്നു; വിലസ്ഥിരത ഫണ്ട് 250 രൂപയാക്കണമെന്നാവശ്യം

കേളകം: തേങ്ങയുടെ വിലയിടിവും ഇടവിളകൃഷികളും, കശുവണ്ടിയും, കുരുമുളകും വരുമാനമാർഗമല്ലാതായപ്പോൾ കർഷകരുടെ പ്രതീക്ഷ റബറിലായിരുന്നു. എന്നാൽ റബറിന്റെ വിലയിടിവ് ഇരുട്ടടിയായയെതന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ റബർ ഷീറ്റ് വില 160 രൂപയായിരുന്നു. എന്നാൽ ഇപ്പോഴത്തെ വില 149 രൂപ. ലാറ്റക്സ് വില 175 രൂപയായി ഉയർന്നതിന്റെ ഫലം കർഷകർക്ക് ലഭിച്ചത് ഭാഗികമായാണ്.
10 ലക്ഷം കർഷകരുടെ ഉപജീവനമാർഗമായ റബർ മേഖലയിലെ പ്രശ്നത്തിൽ ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. വിലയിടിവു പിടിച്ചുനിർത്താൻ പ്രഖ്യാപിച്ച താങ്ങുവിലയും സബ്സിഡിയും ഫലപ്രദമാകുന്നുമില്ല.
ദുരിതത്തിലായി റബർ കർഷകർ
ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റബർ ടാപ്പിങ് ആരംഭിച്ച കർഷകർ വിലത്തകർച്ചയിൽ വലിയ ആശങ്കയിലാണ്. വർഷകാല ടാപ്പിങ് പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച ധനസഹായത്തിൽ നിന്ന് റബർ ബോർഡ് ‘മലക്കം’ മറിഞ്ഞതായും കർഷകർ ആരോപിക്കുന്നു. റെയിൻഗാർഡിന് ഹെക്ടറിന് 5000 രൂപയും സ്പ്രേയിങ്ങിന് 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, ഇപ്പോൾ റെയിൻഗാർഡിനും സ്പ്രേയിങ്ങിനും 4000 രൂപ വീതമേ നൽകാനാകൂയെന്ന നിലപാടിലാണ് റബർ ബോർഡെന്ന് കർഷകർ പരാതിപ്പെടുന്നു. ഇത് കേരളത്തിലെ റബർ കർഷകരോട് മാത്രമാണെന്നും സംസ്ഥാനത്തിന് പുറത്തുള്ള കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം ലഭിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ഹെക്ടർ വരെ തോട്ടങ്ങളിലെ റബർ മരങ്ങൾ റെയിൻഗാർഡ് ചെയ്യാനും സ്പ്രേയിങ് നടത്താനും ആവശ്യമായ സാധന സാമഗ്രികളുടെ വില ധനസഹായമായി നൽകുമെന്നാണ് റബർ ബോർഡ് പ്രഖ്യാപിച്ചത്. ഉയർന്ന വില മുന്നിൽകണ്ടുള്ള പ്രവർത്തനം ആരംഭിച്ചപ്പോൾ ഇപ്പോൾ വിലയിടിയുന്നത് കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടയർ വ്യവസായികൾ മനഃപൂർവം വിലയിടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
2011ൽ റബർ വില 240 രൂപയിലെത്തിയശേഷം പിന്നീട് കിലോഗ്രാമിന് 95 രൂപ വരെയായി ഇടിഞ്ഞു, കോവിഡ് കാലം റബർ കർഷകരുടെയും ദുരിതകാലമായിരുന്നു. പിന്നിട് റബർ വില 2021ൽ 170 രൂപയിലെത്തിയെങ്കിലും താഴേക്ക് പതിച്ചു.
റബർ വിലയിടിവിന് കാരണം ഇറക്കുമതിയും ആസിയാൻ കരാറിലെ വ്യവസ്ഥകളുമാണെന്നാണ് വിലയിരുത്തൽ. റബറിന് കഴിഞ്ഞ ശനിയാഴ്ച വില 149 രൂപയും, ഒട്ടുപാലിന് 80 രൂപയും മാത്രം വിലസ്ഥിരത ഫണ്ട് 250 രൂപയെങ്കിലും ആയി ഉയർത്തിയാൽ മാത്രമേ തൊഴിലാളിക്ക് കൂലി കൊടുത്തു കഴിഞ്ഞ് റബർ കർഷകന് ബാക്കിയെന്തെങ്കിലും മിച്ചം പിടിക്കാനാകൂ.
സബ്സിഡി തുകയടക്കം 170 രൂപയാണ് കർഷകന് റബർ ഷീറ്റിൽ നിന്നു നിലവിൽ ലഭിക്കുന്നത്. ഒട്ടുപാലിനും വില കുറയുന്ന അവസ്ഥയാണ് നിലവിൽ. റബർ കൃഷി കുറയുന്നതുപോലെ ജില്ലയിൽ ടാപ്പിങ് തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു വരികയാണ്. വരുമാനം കുറഞ്ഞതോടെ ടാപ്പിങ് നിർത്തിവെച്ച തോട്ടങ്ങളിൽ നെടുവീർപ്പിടുകയാണ് കർഷകർ.
എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാകുമ്പോഴും റബറിനു മികച്ച വില ലഭിക്കാത്തതും കൂലിച്ചെലവും വന്യമൃഗശല്യവും പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവുമെല്ലാം ജില്ലയിലെ കർഷകരെ റബർ കൃഷിക്ക് പകരം മറ്റു കൃഷികൾ ഇറക്കാൻ പ്രേരിപ്പിക്കുകയാണ്. ടാപ്പിങ് കൂലി കഴിഞ്ഞാൽ മിച്ചമൊന്നുമില്ലാതായതോടെ കർഷകർ മറ്റു കൃഷിയിലേക്കു കടക്കുകയാണ്.
റബർ കൃഷി ഉപേക്ഷിക്കുന്നവർ കശുമാവ്, കുരുമുളക്, കമുക് പോലുള്ള കൃഷികളിലേക്കാണു തിരിയുന്നത്. ചിലർ വിദേശ ഫലവർഗകൃഷിയിലും പ്രതിക്ഷയർപ്പിക്കുന്നു. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും മൂലം റബർ ടാപ്പിങ് കുറയുന്നതാണു ജില്ലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം. വില സ്ഥിരതയില്ലാത്തതും കർഷകരെ മടുപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതുവിപണിയിൽ ഇടപെടാത്തതാണു റബർ വില ചാഞ്ചാടുന്നതിന് പിന്നിലെന്ന് കർഷകർ പറയുന്നു.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്