ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു

ആലപ്പുഴ: പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു. സ്ത്രീകള്‍ തുഴയുന്ന തെക്കനോടി വള്ളമാണ് മറിഞ്ഞത്. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ട്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയ്ക്ക് കയറ്റി.
ഫിനിഷിങ് പോയന്റിന് മുന്നൂറ് മീറ്റര്‍ അകലെ വെച്ചാണ് വള്ളം കീഴ്‌മേല്‍ മറിഞ്ഞത്. കൂടുതല്‍ പേരും നീന്തി കരയ്ക്കുകയറി. ചിലരെ ബോട്ടുകളില്‍ എത്തിയവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തുഴച്ചില്‍കാര്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാതിരുന്നതാണ് മറിയാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.