പോക്‌സോ കേസില്‍ പ്രതി, ശിക്ഷാവിധിക്ക് മുമ്പ് മുങ്ങി; ഒന്‍പതു വര്‍ഷത്തിന് ശേഷം പിടിയില്‍

നെടുങ്കണ്ടം: പോക്‌സോ കേസില്‍ ഒന്‍പതുവര്‍ഷം ഒളിവില്‍ക്കഴിഞ്ഞ പ്രതി പിടിയില്‍. കോടതിവിധി വരുന്നതിനുമുന്‍പ് മുങ്ങിയ നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടിയെ(56) ആണ് കര്‍ണാടകയിലെ കുടകില്‍ നിന്ന് നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
എസ്.ഐ. ബിനോയി എബ്രാഹം, എന്‍.ആര്‍.രഞ്ജിത്ത്, അരുണ്‍ കൃഷ്ണസാഗര്‍, ആര്‍.രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.