സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം

ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.
തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. പാളത്തിന് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടെ അതിവേഗതയിലെത്തിയ ട്രെയിൻ ഇരുവരെയും തട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.