ലഹരിക്കെതിരെ ഓട്ടൻതുള്ളലുമായി ഏഴാം ക്ലാസുകാരി

Share our post

പയ്യന്നൂർ : ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊല്ലാൻ തയ്യാറാകുന്ന അച്ഛനും ചികിത്സിക്കാനെത്തിയ  ഡോക്ടറെ  കുത്തിക്കൊല്ലുന്ന രോഗിയുമെല്ലാം മനുഷ്യ മനഃസാക്ഷിയെ നടുക്കുമ്പോൾ ബോധവൽക്കരണവുമായി വിദ്യാർഥിനി. യുവാക്കളിലും വിദ്യാർഥികളിലും വ്യാപകമായി പടരുന്ന ലഹരിക്കെതിരെ ഓട്ടൻതുള്ളലുമായാണ്‌ ഏഴാം ക്ലാസുകാരിയായ നക്ഷത്രയെത്തുന്നത്‌.  

ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ പ്രചാരണം നടത്തുന്നുണ്ടെങ്കിലും  തന്നാലാവും വിധം  ഓട്ടൻതുള്ളലിലൂടെ ബോധവൽക്കരണം നടത്താനാണ്‌  ശ്രമിക്കുന്നതെന്ന്‌  നക്ഷത്ര പറഞ്ഞു. ആദ്യവതരണം  ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
ഭരതനാട്യം, യോഗ, ജലശയനം തുടങ്ങി  വിവിധ മേഖലകളിൽ നക്ഷത്ര കഴിവ് തെളിയിച്ചിട്ടുണ്ട്. പയ്യന്നൂർ ആസ്ട്രോ വാനനിരീക്ഷണ കേന്ദ്രത്തിലെ   പ്ലാനറ്റോറിയത്തിൽ നക്ഷത്ര ഗണങ്ങളെ പരിചയപ്പെടുത്തുന്നതും ഈ മിടുക്കിയാണ്. ഏച്ചിലാംവയലിലെ  ടി.വി. പ്രമോദിന്റെയും പി നിഷയുടെയും മകളാണ്‌.  വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. വിദ്യാർഥിയായ പി. അഭിനവ് സഹോദരൻ.   “ലഹരിയിൽ പൊലിയുന്ന സ്വപ്നങ്ങൾ’ എന്ന പേരിൽ വിദ്യാലയങ്ങളിലും വായനശാലകളിലും  ഓട്ടൻതുള്ളലുമായി ലഹരിവിരുദ്ധ പ്രചാരണത്തിനുള്ള ശ്രമത്തിലാണ് നക്ഷത്ര. ഫോൺ:  9744223036.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!