ജൂണിലെ റേഷൻ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജൂൺ മാസത്തെ റേഷൻ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും റേഷൻ വാങ്ങാം. ഇ-പോസ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരുന്നു.
മാസവസാനം ഇ-പോസ് പ്രവർത്തന രഹിതമായതോടെ റേഷൻ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിന് ആളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്. എൻ.ഐ.സി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് ഇ-പോസ് പ്രവർത്തന രഹിതമാകാൻ കാരണമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു.