മാലൂരിൽ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ ദയാവധം നടത്തി

മാലൂര്‍: പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ദയാവധം നടത്തി സംസ്‌കരിച്ചു.
പവിത്രന്‍ പഴയങ്ങാടിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പവിത്രന്‍ പഴയങ്ങാടിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലെ പന്നികളെയും സമീപത്തുള്ള മുണ്ടയോട് കാട്യത്ത് വിജേഷിന്റെ ഉടമസ്ഥതയിലുള്ള പന്നികളെയുമാണ് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്ത്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പത്മരാജ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എ.ഡി.സി.പി ജില്ലാ കോഡിനേറ്റര്‍ ഡോ: കെ.എസ്. ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തി.മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കരിച്ചത്.
പ്രഭവ കേന്ദ്രത്തിന് 10 കി.മീറ്റര്‍ ചുറ്റളവില്‍ 6 മാസക്കാലം നിരീക്ഷണവും ഉണ്ടാകും.ഉടമസ്ഥര്‍ക്ക്‌നിശ്ചയിക്കപ്പെട്ട ആനുകൂല്യം നല്‍കും. റാപ്പിഡ് റസ്‌പോണ്‍സ് ടീം ലീഡര്‍ ഡോ. കിരണ്‍ വിശ്വനാഥ്, കോഡിനേറ്റര്‍മാരായ ഡോ. പി.എ.ഷിബു, ഡോ. ആല്‍വിന്‍ വ്യാസ്, ഡോ. വിജിന്‍ .വി.എല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പഞ്ചായത്ത് പ്രസിഡണ്ട് വി. ഹൈമവതി, വൈസ് പ്രസിഡണ്ട് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ , പോലീസ് ഉദ്യോഗസ്ഥരായ റസൂണ്‍ പി.കെ, പ്രവീണ്‍ ദേവസ്യ, വാര്‍ഡ് അംഗങ്ങളായ ശ്രീജ മേപ്പാടന്‍, പി. ചന്ദ്രമതി, രേഷ്മ സജീവന്‍ , ആശാവര്‍ക്കര്‍മാരായ ഷൈനി. പി , ഷിംന , ഷൈമ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.