Connect with us

IRITTY

ആറളം ആനമതിൽ ടെൻഡറായി; നിർമാണം ഉടൻ

Published

on

Share our post

ഇരിട്ടി : ആറളം ഫാം ആനമതിൽ നിർമാണത്തിന്‌ ടെൻഡറായി. കാസർകോട്ടെ റിയാസാണ്‌ കരാർ ഏറ്റെടുത്തത്‌. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ കെട്ടിട സമുച്ചയ നിർമാണമുൾപ്പെടെ ഏറ്റെടുത്ത്‌ നടത്തുന്ന റിയാസ്‌ 53 കോടിയുടെ ആനമതിൽ പദ്ധതി 37.9 കോടിക്കാണ്‌ കരാറുറപ്പിച്ചത്‌. ജി.എസ്‌.ടി, ഇതര ചെലവുകൾകൂടി കരാറുകാർ വഹിക്കണമെന്ന വ്യവസ്ഥയും പരിഗണിക്കുമ്പോൾ തുക ഉയരും. ഉടമ്പടിപത്രം തയ്യാറാക്കി ടെൻഡർ നടപടി ഉറപ്പിച്ചശേഷം നിർമാണമാരംഭിക്കും. 

ആനമതിൽ നിർമിക്കാനായി ആറളം ഫാം ആദിവാസി പുനരധിവാസമേഖല – ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പ്‌ തുടങ്ങി. വനം–വന്യജീവി വകുപ്പ്‌, പൊതുമരാമത്ത്‌, പട്ടികവർഗ ക്ഷേമ വകുപ്പ്‌ അധികൃതരുടെ സംയുക്ത നേതൃത്വത്തിലാണ്‌ പരിശോധന. പത്ത് കിലോമീറ്റർ ദൂരത്തിൽ മതിൽ നിർമിക്കേണ്ടതിൽ അഞ്ചുകിലോമീറ്ററിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി നേരത്തേ പണിത ബലവത്തായ മതിലുണ്ട്‌. ശേഷിച്ച അഞ്ചു കിലോമീറ്റർ മതിൽനിർമാണ പ്രദേശത്തെയും കിടങ്ങ്‌, റോഡ്‌, റെയിൽവേലി നിർമാണ സ്ഥലത്തെയും മരങ്ങളാണ്‌ വെട്ടിമാറ്റേണ്ടത്‌. 

പതിനൊന്ന്‌ ആദിവാസികളടക്കം 13 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശമാണ്‌ ആറളം ഫാം. ആദിവാസി കുടുംബങ്ങളും ഫാം തൊഴിലാളികളും സി.പി.എം ഉൾപ്പെടെ രാഷ്‌ട്രീയ–ബഹുജന പ്രസ്ഥാനങ്ങളും നടത്തിയ നിരന്തര ഇടപെടലുകളെ തുടർന്നാണ്‌ 2019ൽ ആനമതിൽ നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയെ നിർമാണം ഏൽപ്പിച്ചു. എന്നാൽ, യു.ഡി.എഫ്‌ കുപ്രചരണങ്ങൾ കാരണം അവർ ചുമതലയൊഴിഞ്ഞു. ഇത്‌ സർക്കാരിന്‌ അധികസാമ്പത്തിക ബാധ്യതയുമുണ്ടാക്കി. 22 കോടിയുടെ എസ്‌റ്റിമേറ്റ്‌ 53 കോടിയായി പുതുക്കേണ്ടിവന്നു.  

സ്പീക്കർ എ.എൻ. ഷംസീറിന്റെ ഇടപെടലിലാണ്‌ ആനമതിൽ പ്രവൃത്തിക്ക്‌ വീണ്ടും ജീവൻവെച്ചത്‌. ആറളത്തെ അരക്ഷിതാവസ്ഥ സ്പീക്കർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മതിൽ നിർമിക്കാൻ 53 കോടി രൂപ സർക്കാർ പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറിയതോടെ ടെൻഡർ നടപടികളായി. 


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

Trending

error: Content is protected !!