ഷുക്കൂർ വധക്കേസ്: ജയരാജനും രാജേഷും പ്രതിയായതിന് പിന്നിൽ കെ.സുധാകരൻ; വെളിപ്പെടുത്തലുമായി ബി.ആർ.എം.ഷഫീർ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി. വി. രാജേഷും പ്രതിയായതിന് പിറകിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണെന്ന് കോൺഗ്രസ് നേതാവ് ബി. ആർ. എം. ഷഫീർ. കണ്ണൂരിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഷഫീറിന്റെ വെളിപ്പെടുത്തൽ.
“അരിയിൽ ഷുക്കൂർ കേസിൽ പൊലീസിനെ വിരട്ടി എഫ്.ഐ.ആർ ഇടീച്ചു. സി.ബി.ഐയ്‌ക്ക് വേണ്ടിയിട്ട് ഡൽഹിയിൽ പോയി നിയമപോരാട്ടം നടത്തി. കേസിൽ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കിൽ അതിന് പുറകിൽ കെ. സുധാകരന്റെ വിയർപ്പുണ്ട്“- ബി. ആർ. എം. ഷഫീർ പറഞ്ഞു.