പുനർജനി പദ്ധതി: വി.ഡി. സതീശനെതിരെ ഇ.ഡി.യുടെ പ്രാഥമിക അന്വേഷണം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം. പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം ആരംഭിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിനെതേരേയും അന്വേഷണ സംഘങ്ങള്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.