THALASSERRY
ഇരിവേരിയിലെ പ്രജീഷ് വധം: ഒന്നാം പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം പിഴയും

തലശേരി : യുവാവിനെ കൊലപ്പെടുത്തിയശേഷം തുണിയിൽകെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. ഇരിവേരി മിടാവിലോട്ടെ പ്രശാന്തി നിവാസിൽ ഇ. പ്രജീഷിനെ (35) കൊലപ്പെടുത്തിയ കേസിൽ മിടാവിലോട്ടെ കൊല്ലറോത്ത് വീട്ടിൽ കെ. അബ്ദുൾ ഷുക്കൂറി (44) നെയാണ് തലശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്.
കൊലപാതകത്തിന് ജിവപര്യന്തവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും ഒരുലക്ഷം പിഴയുമുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ്. പ്രതി അഞ്ച് ലക്ഷം രൂപ പിഴ അടയ്‌ക്കുകയാണെങ്കിൽ സംഖ്യ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് നൽകണം. രണ്ടാം പ്രതിയായ മുഴപ്പാലയിലെ സി.ടി. പ്രശാന്തിനെ (46) തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
2021 ആഗസ്‌ത് 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മരം മോഷണക്കേസിൽ അബ്ദുൽ ഷുക്കൂറിനെതിരെ സാക്ഷിമൊഴി കൊടുത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായി പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിൽ 120 രേഖകൾ പരിശോധിച്ചു. 58 സാക്ഷികളെ വിസ്‌തരിച്ചു.
അനുജനെ കാണാനില്ലെന്ന ഇരിവേരി പ്രശാന്തി നിവാസിൽ ഇ. പ്രസാദിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മാവിലായിക്കടുത്ത് പൊതുവാച്ചേരിയിലെ കനാലിൽ ഫയർഫോഴ്‌സും പൊലീസും നടത്തിയ തെരച്ചിലിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്.
ചക്കരക്കൽ ഇൻസ്‌പെക്ടർ എൻ.കെ. സത്യനാഥനാണ് കേസന്വേഷിച്ചത്. അറസ്‌റ്റിലായതുമുതൽ ഒന്നാം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തി തീർപ്പുകൽപ്പിക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. രൂപേഷും രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. വിനോദ്‌കുമാർ ചമ്പളോനും ഹാജരായി.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്