കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പറവൂര്‍: വടക്കന്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു. ആലുമാവിന് സമീപത്തുവെച്ചാണ് എതിര്‍ദിശയില്‍ നിന്നെത്തിയ കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
നാട്ടുകാരും വടക്കേക്കര പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആസ്പത്രിയിലേക്കും താലൂക്ക് ആസ്പത്രിയിലേക്കും മാറ്റി. കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ക്കും മുന്‍പില്‍ ഇരിക്കുകയായിരുന്ന കണ്ടക്ടര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
വീതി കുറഞ്ഞ റോഡ് ആയതിനാല്‍ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുക പതിവാണെന്നാണ് വിവരം. റോഡില്‍ മറ്റു വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ രണ്ടു ബസുകളും വേഗത്തിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.