വനിതാ ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ഡോക്ടർക്ക് മർദനം

കൊച്ചി: എറണാകുളം ജനറൽ ആസ്പത്രിയിൽ ഡോക്ടർക്ക് മർദനം. വനിതാ ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സർജനായ ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനിൽ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
രോഗിയെ കാണാനെത്തിയ രണ്ടുപേർ വനിതാ ഡോക്ടറെ ശല്യം ചെയ്യാൻ ശ്രമിച്ചു. ഇത് സഹപ്രവർത്തകനായ ഹൗസ് സർജൻ ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ ഡോക്ടറെ മർദിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.