സംസ്ഥാനത്ത് ഇന്നും പനി മരണം: തൃശൂരിൽ രണ്ടു സ്ത്രീകൾ മരിച്ചു

തൃശൂർ: സംസ്ഥാനത്ത് ഇന്നും പനി മരണം. തൃശൂരിൽ രണ്ടു സ്ത്രീകൾ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനിഷ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി ജാസ്മിൻ ബീബി (28) എന്നിവരാണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ഇരുവർക്കും എലിപ്പനിയാണ് ബാധിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.