ചാലോടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മാലൂർ സ്വദേശിക്ക് പരിക്ക്
മട്ടന്നൂർ : ചാലോടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക് ഇരിക്കൂറിൽ നിന്നും വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ മാലൂർ സ്വദേശി വിനീഷിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.