Kerala
കാഞ്ഞങ്ങാട്ടെ യുവതിയുടെ 8.01 ലക്ഷം രൂപ ഫേസ്ബുക്ക് ഫ്രണ്ടായ ‘സായിപ്പ്’ തട്ടിയെടുത്തു

കാഞ്ഞങ്ങാട്: ‘ഹായ്’മെസേജിൽ തുടങ്ങി ഗുഡ് മോണിങ്ങും ഗുഡ് ആഫ്റ്റര്‍ നൂണുമെല്ലാമായി ഫേസ്ബുക്ക് സൗഹൃദം വികസിച്ചപ്പോൾ കാഞ്ഞങ്ങാട്ടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. യു.കെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്താണ് ‘ഐ ഫോണും 40 ലക്ഷം രൂപയുമടക്കമുള്ള വിലപിടിപ്പുള്ള സമ്മാനം’ അയച്ച് ബേക്കറി സ്ഥാപനത്തിലെ അക്കൗണ്ടൻറായ 39കാരിയിൽ നിന്ന് 8,01,400 രൂപ തട്ടിയത്.
അഞ്ചുമാസം മുമ്പാണ് യുവതിക്ക് ഡോ. കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പ്രൊഫൈല്‍ നോക്കിയപ്പോൾ ജര്‍മനിയിലെ ബര്‍ലിന്‍ സ്വദേശിയാണെന്നും യു.കെയിലെ ബിര്‍മിങ്ഹാമില്‍ ജോലി ചെയ്യുകയാണെന്നും കണ്ടു. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചെങ്കിലും പിന്നീട് ബന്ധമൊന്നുമുണ്ടായിരുന്നില്ല.
എന്നാൽ, രണ്ടാഴ്ച മുമ്പ് ഈ ഐ.ഡിയില്‍ നിന്ന് ഒരു ‘ഹായ്’മെസേജ് വന്നു. യുവതി മറുപടിയും നല്‍കി. പിന്നീട് ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്‍ മെസേജുകളും ഭക്ഷണം കഴിച്ചോ തുടങ്ങിയ അന്വേഷണങ്ങളുമായി. ഇംഗ്ലീഷിലായിരുന്നു ആശയ വിനിമയം. കഴിഞ്ഞയാഴ്ച യുവതിയോട് വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. യുവതി തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞു. തനിക്ക് മൂന്ന് കുട്ടികളാണെന്നും അതില്‍ ഒരാളെ ദത്തെടുത്തതാണെന്നും മൂർസ് യുവതിയെ അറിയിക്കുകയും കുട്ടികളുടെ ഫോട്ടോ അയക്കുകയും ചെയ്തു.
തുടർന്നാണ് ഇയാള്‍ യുവതിയുടെ മേല്‍വിലാസം ആവശ്യപ്പെട്ടത്. കാര്യം ചോദിച്ചപ്പോള്‍ വിലപിടിപ്പുള്ള ഒരു സമ്മാനം വാങ്ങിയിട്ടുണ്ടെന്നും അത് അയച്ചുതരാനാണെന്നുമായിരുന്നു മറുപടി. സമ്മാനമൊന്നും വേണ്ടെന്ന് യുവതി പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് മേല്‍വിലാസം വാങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം പെര്‍ഫെക്ട് കാര്‍ഗോ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍കാള്‍ വന്നു.
കൊറിയര്‍ ലഭിക്കണമെങ്കില്‍ 25,400 രൂപ അടക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെയൊരു കമ്പനി നിലവിലുണ്ടെന്ന് മനസ്സിലായി. എന്നാല്‍, കൊടുക്കാന്‍ കൈയില്‍ പണമുണ്ടായിരുന്നില്ല. ഫേസ്ബുക്കിലൂടെ ഡോ. മൂറിനെ ബന്ധപ്പെട്ട് സമ്മാനം തനിക്ക് കിട്ടണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ പണമടക്കണമെന്ന് യുവതി പറഞ്ഞു.
ഇതുകേട്ട് ദേഷ്യപ്പെട്ട ഡോ. മൂര്‍ ഇതുതന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും താന്‍ പണം തരില്ലെന്നും പറഞ്ഞു. ഇതിനുപിന്നാലെ ‘കൊറിയര്‍ കമ്പനി’യിലെ വനിത ജീവനക്കാരി വീണ്ടും യുവതിയെ വിളിച്ച്, ആപ്പിള്‍ ഐഫോണ്‍ ആണ് സമ്മാനമായി അയച്ചിരിക്കുന്നതെന്നു പറഞ്ഞു. ഇതു വിശ്വസിച്ച യുവതി ജൂണ്‍ 17ന് ജിതേന്ദ്ര എന്നയാളുടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് തുക അയച്ചുകൊടുത്തു.
പിറ്റേന്ന് വീണ്ടും യുവതിയെ ‘കൊറിയര്‍ കമ്പനി’ബന്ധപ്പെട്ടു. ഐഫോണ്‍ പാക്കറ്റിനകത്ത് 40,000 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) രഹസ്യമായി വെച്ചിരുന്നതായും ഇതിപ്പോള്‍ ഇന്‍കം ടാക്‌സ് ഡിപ്പാർട്മെൻറിന്‍റെ കൈവശമാണുള്ളതെന്നുമാണ് അവര്‍ പറഞ്ഞത്. പണം തിരിച്ചുകിട്ടാനുള്ള കോടതി ഉത്തരവ് ലഭിക്കാനും പണം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റാനുമായി 87,000 രൂപ അയച്ചുതരണമെന്നായി അടുത്ത ആവശ്യം.
മൂറിനെ ബന്ധപ്പെട്ടപ്പോള്‍ യുവതിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് പണം അയച്ചതെന്നും പണം ആവശ്യമില്ലെങ്കില്‍ സമ്മാനത്തിന്‍റെ കാര്യം മറന്നേക്കാനും പറഞ്ഞു. ഇതോടെ 87,000 രൂപയും അയച്ചു. പിറ്റേന്ന് വീണ്ടും ‘കൊറിയര്‍ കമ്പനി’വിളിച്ചു. പണം യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെങ്കില്‍ എന്‍.ഒ.സി ആവശ്യമുണ്ടെന്നും അതിന് 2.17 ലക്ഷം രൂപ അടക്കണമെന്നുമായിരുന്നു ആവശ്യം.
അത്രയും പണം യുവതിയുടെ കൈവശമില്ലാത്തതിനാൽ ഒപ്പിട്ട ബ്ലാങ്ക് ചെക്ക് അയച്ചുതരാമെന്നും പണം അക്കൗണ്ടിലേക്ക് വരുമ്പോള്‍ ആ തുക കിഴിച്ചുതന്നാല്‍ മതിയെന്നും യുവതി പറഞ്ഞു. ഇത് ആദ്യം സമ്മതിച്ച കൊറിയര്‍ കമ്പനിക്കാര്‍ പിന്നീട് വാക്ക് മാറ്റി. അക്കൗണ്ടില്‍ പണമില്ലാത്ത ചെക്ക് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്.
ഇതിനു പിന്നാലെ യുവതി ജോലി ചെയ്യുന്ന ബേക്കറി സ്ഥാപനത്തിലെ മാനേജര്‍ കൊറിയര്‍ കമ്പനിക്കാരെ വിളിച്ച് ഇങ്ങനെ എല്ലാദിവസും പണം വാങ്ങുന്നതിനെ ചോദ്യം ചെയ്തു. ഇതിനു പിന്നാലെ മൂര്‍ യുവതിയെ ബന്ധപ്പെട്ട് തനിക്ക് പണം കിട്ടുന്നതില്‍ മാനേജര്‍ക്ക് അസൂയയാണെന്നും അദ്ദേഹത്തെ ഈ വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും പറഞ്ഞു.
ഒടുവില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയംവെച്ചും ബന്ധുക്കളുടെ കൈയില്‍നിന്നു കടം വാങ്ങിയും ജൂണ്‍ 23ന് യുവതി അക്കൗണ്ടില്‍ പണം ഇട്ടുകൊടുത്തു. അധികം വൈകാതെ വീണ്ടും 4.73 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ വിളിയെത്തി. പണം കൊറിയറായി അയക്കുന്നതിലെ നിയമപ്രശ്‌നം പരിഹരിക്കാനാണ് ഈ തുകയെന്നും അഞ്ചു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ 40 ലക്ഷം രൂപയെത്തുമെന്നുമാണ് പറഞ്ഞത്.
കൂടാതെ ഇതുവരെ വാങ്ങിച്ച മുഴുവന്‍ പണവും ഇതിനൊപ്പം തിരികെ നല്‍കുമെന്നും അറിയിച്ചു. ഏതാനും മണിക്കൂര്‍ നേരത്തേക്കെന്നുപറഞ്ഞ് വീണ്ടും ബന്ധുക്കളിൽ നിന്ന് കടം വാങ്ങി ജൂണ്‍ 26ന് ഈ തുകയുമടച്ചു. പണത്തിനായി കാത്തിരുന്ന യുവതിയോട് ഇന്നു ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞതായും 27നു രാവിലെ 11ന് പണം നല്‍കാമെന്നും കൊറിയര്‍ കമ്പനി പറഞ്ഞു.
പിറ്റേന്ന് പണത്തിനായി കാത്തിരുന്ന യുവതിയോട് വീണ്ടും 67,000 രൂപ കൂടി ആവശ്യപ്പെടുകയാണ് ചെയ്തത്. താന്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി വീണ്ടും മൂറിനെ ബന്ധപ്പെട്ടപ്പോള്‍ ‘തന്നെ ശല്യപ്പെടുത്തരുത്, തനിക്ക് സെൻറിമെൻറ്‌സ് ഇഷ്ടമല്ല’എന്നായിരുന്നു മറുപടി. ഇതോടെയാണ് വലിയ തട്ടിപ്പിലാണ് താൻ പെട്ടതെന്ന കാര്യം യുവതി അറിയുന്നത്. കടം നല്‍കിയ ബന്ധുക്കള്‍ പണം തിരികെ ചോദിക്കാൻ തുടങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് യുവതി
Kerala
ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ


തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.
ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Kerala
ബി.പി.എല്‍ വിഭാഗത്തിനുള്ളവർക്ക് സൗജന്യ കെഫോണ്‍ കണക്ഷന് അപേക്ഷിക്കാം; നടപടികൾ ഓൺലൈനായി മാത്രം


തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും.ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
സെന്റ് ഓഫ് ആഘോഷമാക്കാൻ വിദ്യാർഥികളുടെ ലഹരിപാർട്ടി; പത്താംക്ലാസ് വിദ്യാർഥികളുടെ കൈവശം കഞ്ചാവ് ശേഖരം


കാസർഗോഡ് : കാസർഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർഥികൾ. വിദ്യാലയത്തിൽ കഞ്ചാവെത്തിച്ചാണ് വിദ്യാർഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് കാസർഗോഡ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി വിദ്യാർഥികളുടെ കൈയ്യിൽ നിന്നും കഞ്ചാവ് കൈയ്യോടെ പിടികൂടുകയായിരുന്നു.പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്