പന്നിപ്പടക്കംപൊട്ടി യുവതിക്ക് ഗുരുതര പരിക്ക്; ഇടത് കൈപ്പത്തി അറ്റു, കാഴ്ച നഷ്ടമായി

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അശ്രദ്ധമൂലമുണ്ടായ അപകടമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
ഇതോടെ കെെയിലിരുന്ന് പന്നിപ്പടക്കം പൊട്ടുകയും രാജിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അപകടത്തിൽ രാജിയുടെ ഇടത് കെെപ്പത്തി അറ്റുപോയതായും ഒരു കണ്ണിന് കാഴ്ച നഷ്ടമായെന്നുമാണ് വിവരം. മറ്റ് ശരീരഭാഗങ്ങളിലും പരിക്കുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ രാജിയെ കടയ്ക്കൽ താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.