ഷെഡ്ഡിൽവച്ച് പ്രകൃതി വിരുദ്ധ പീഡനം; വൃദ്ധൻ അറസ്റ്റിൽ

കളമശേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു.
പ്രതി ഒരു ഷെഡ്ഡിൽവച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു.
കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സുധാകരൻ ഒരുവർഷത്തോളമായി ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും പീഡിപ്പിക്കുന്ന വിവരം പുറത്തായത്. മാതാപിതാക്കൾ നൽകിയ പരാതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.
എസ്.ഐ സുധീർ, എസ്.സി.പി.ഒമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.