Connect with us

Kannur

ഇന്ന് മുതൽ ഗതാഗതം വഴിതിരിച്ച് വിടും

Published

on

Share our post

ആലക്കോട് : തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ്, മലയോരഹൈവേ എന്നിവയുടെ ഭാഗമായ ആലക്കോട് പാലം തകർച്ചാ ഭീഷണിയിലാണ്. പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം വഴി യാത്ര നിലച്ചാൽ മലയോര ജനങ്ങളുടെ ജീവിതം തടസ്സപ്പെടും.
തളിപ്പറമ്പ്-കൂർഗ് ബോർഡർ (ടി.സി.ബി.) റോഡിലെ ആലക്കോട് പഴയപാലത്തിൽ അറ്റകുറ്റപ്പണികൾക്കായി അഞ്ചുദിവസത്തേക്ക് ഗതാഗതം വഴിതിരിച്ചു വിടുന്നു. 30-ന് വൈകിട്ട്‌ അഞ്ചുമുതൽ അഞ്ചുദിവസത്തേക്ക് നെല്ലിപ്പാറ, തടിക്കടവ് വഴി ചാണോക്കുണ്ടിലേക്കും തിരിച്ചുമാണ് വഴിതിരിച്ചു വിടുന്നത്.

Share our post

Kannur

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

Published

on

Share our post

കണ്ണൂർ:ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Continue Reading

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!