MALOOR
മാലൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

മാലൂർ : മാലൂര്‍ പഞ്ചായത്തിലെ പവിത്രന്‍ പഴയങ്ങോട് എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള വിജേഷ് മുണ്ടയാടിന്റെ ഫാമിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിന് പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു. പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നൽകി . മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ആപ്പീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി അധികൃതരും നല്‍കേണ്ടതാണ്.
ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ആപ്പീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്റിനറി ആപ്പീസറെ വിവരം അറിയിക്കണം. വെറ്റിനറി ആപ്പീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഫാമുകളില്‍ ഫ്യുമിഗേഷന്‍ നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
MALOOR
മാലൂർ ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു

മാലൂർ: ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു. മാറി വരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിൽ കുട്ടികളെ പ്രകൃതി പാഠങ്ങൾ പഠിപ്പിക്കുക, നാടൻ പാട്ടുകൾ,നാടൻ കളികൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രകൃതിയിൽ നിന്നുള്ള നിറങ്ങൾ കൂട്ടിച്ചേർത്ത് മുഖത്തെഴുത്ത്, തീയേറ്റർ സെഷൻ, പുഴയറിവ്, ക്യാമ്പ് ഫയർ, പക്ഷി നിരീക്ഷണം എന്നിവ നടന്നു. ഡോ.ജിസ് സെബാസ്റ്റ്യൻ, ശിവദർശന നമ്പ്യാർ, ജിതിൻ ജോയ്, വിസ്മയ, യതുമോൻ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
MALOOR
മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.
MALOOR
സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ കാറോട്ടം; വാഹനങ്ങൾ കസ്റ്റഡിയിൽ

മാലൂർ : സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്ഥികള് കാറുകള് ഓടിച്ചു. മൊബൈലില് പകര്ത്തി സമൂഹ മാധ്യമങ്ങളില് പോസ്റ്റ് ചെയ്തു. ഒടുവില് വിദ്യാർഥികളും കാറുകളും കുടുങ്ങി. ഇക്കഴിഞ്ഞ ഒന്നാം തീയതി മാലൂര്‍ ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികളാണ് സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ഇന്നോവ കാറുകളില് അഭ്യാസപ്രകടനം നടത്തിയത്.പൊടിമണ്ണ് പാറി രണ്ടു വാഹനങ്ങളും കാണാത്ത വിധത്തിലായിരുന്നു അഭ്യാസപ്രകടനം. ദൃശ്യം വിദ്യാര്ഥികള് തന്നെ മൊബൈല് കാമറയില് പകര്ത്തി സമൂഹ മാധ്യമങ്ങളില് പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ മോട്ടോര് വാഹന വകുപ്പിനും മാലൂര്‍ പൊലീസിനും ലഭിച്ചു.രണ്ട് വാഹനങ്ങളും മാലൂര്‍ എസ്.ഐ ശശിധരന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആര്.സി ഉടമകളുടെ പേരിലും കേസെടുക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെന്നും മാലൂര്‍ ഇൻസ്പെക്ടർ എം. സജിത്ത് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്