മോഷ്ടിച്ച ബൈക്കിലെത്തി ആക്രിക്കടയില് മോഷണം: പ്രതി അറസ്റ്റില്

കോഴിക്കോട്: തിരുവമ്പാടി ടൗണിനു സമീപത്തെ ആക്രിക്കടയിൽ നിന്നു മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്ക്കകം പിടികൂടി പോലീസ്.
മരഞ്ചാട്ടി സ്വദേശി അനീഷ് മോഹനാണ് അറസ്റ്റിലായത്. മോഷണം ഉൾപ്പടെ എട്ടോളം കേസില് ഇയാളെ മുന്പ് ശിക്ഷിച്ചിട്ടുണ്ട്.
ആക്രിക്കടയിലെ സി.സി.ടി.വിയിൽ കണ്ട പൾസർ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മരഞ്ചാട്ടിയിൽ വച്ചാണ് ബൈക്കിൽ പോകുന്ന പ്രതിയെ കണ്ടത്. പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് സ്റ്റേഷന് പരിധിയില് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി ആക്രിക്കടയില് എത്തയത്. മോഷ്ടിച്ച സാധനങ്ങൾ വിറ്റ കടകളിൽ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.