തൃശൂരില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവരെ മർദിച്ചു; പ്രതിക്കായി തിരച്ചിൽ തുടങ്ങി

തൃശൂര്‍: ചിറ്റഞ്ഞൂരില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവറെ കുട്ടികളുടെ മുന്നിലിട്ട് ആക്രമിച്ചു. വാഹനം സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം.
കണ്ണഞ്ചേരി വീട്ടില്‍ അഖിലിന്(28) ആണ് പരിക്കേറ്റത്. കൈയ്ക്കും തോളെല്ലിനും പരിക്കേറ്റ ഇയാളെ കുന്നംകുളം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. വാഹനം വഴിയില്‍ തടഞ്ഞുവച്ച് ഡ്രൈവറെ വലിച്ച് പുറത്തിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നു.
ചിറ്റഞ്ഞൂര്‍ സ്വദേശിയായ പ്രദീപാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.