Connect with us

Kannur

പട്ടുവം ബാങ്ക്‌ 100 ഏക്കറിൽ നെൽകൃഷി തുടങ്ങി

Published

on

Share our post

തളിപ്പറമ്പ് : പട്ടുവം സർവീസ് സഹകരണ ബാങ്ക്  പട്ടുവം വയലിൽ  നൂറ് ഏക്കറിൽ നെൽകൃഷി തുടങ്ങി.  ഉത്സവാന്തരീക്ഷത്തിൽ കാവുങ്കലിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. ദിവ്യ  ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌  പി. ശ്രീമതി അധ്യക്ഷയായി. 
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, സഹകരണ സംഘം അസി. രജിസ്‌ട്രാർ പി. പി. സുനിലൻ, അസി. രജിസ്‌ട്രാർ എം. കെ. സൈബുന്നീസ, യൂണിറ്റ് ഇൻസ്‌പെക്ടർ ടി. വി. രതീഷ്,  പഞ്ചായത്ത് അംഗം ടി. വി. സിന്ധു, കൃഷി ഓഫീസർ രാഗിഷ രാമദാസ്, പി. ബാലകൃഷ്‌ണൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു. ബാങ്ക്‌ പ്രസിഡന്റ്‌ കെ. കരുണാകരൻ സ്വാഗതവും  സെക്രട്ടറി കെ .പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Share our post

Kannur

കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി

Published

on

Share our post

പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.

ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.  റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.


Share our post
Continue Reading

Kannur

ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്‌കോളർഷിപ്.

minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.


Share our post
Continue Reading

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

ക​ണ്ണൂ​ർ: ലോ​ക വ​നി​താ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പെ​രു​മ്പ പു​ഴ 26 ത​വ​ണ നീ​ന്തി​ക്ക​ട​ന്ന് നാ​ല് വ​നി​ത​ക​ള്‍. ജ​ല അ​പ​ക​ട സാ​ധ്യ​ത​ക​ളി​ല്‍നി​ന്ന് വ​നി​ത​ക​ള്‍ സ്വ​യ​ര​ക്ഷ​ക്കും പ​ര​ര​ക്ഷ​ക്കും പ്രാ​പ്ത​രാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് നീ​ന്ത​ല്‍ പ്ര​ക​ട​നം. പെ​ര​ള​ശ്ശേ​രി​യി​ലെ വി.​കെ. ഷൈ​ജീ​ന, ച​ക്ക​ര​ക്ക​ല്ലി​ലെ പി. ​ദി​ല്‍ഷ, മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി വി​ന്‍ഷ ശ​ര​ത്ത്, ക​ട​മ്പൂ​ര്‍ സ്വ​ദേ​ശി​നി അ​പ​ര്‍ണ വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ് ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​ന​സ​ന്ദേ​ശ നീ​ന്ത​ലി​ല്‍ പ​ങ്കെ​ടു​ത്ത​ത്.നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍ ഡോ. ​ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​യു​ടെ​യും കേ​ര​ള പൊ​ലീ​സ് കോ​സ്റ്റ​ല്‍ വാ​ര്‍ഡ​ൻ വി​ല്യം​സ് ചാ​ള്‍സ​ന്റെ​യും ശി​ക്ഷ​ണ​ത്തി​ല്‍ ഒ​രു വ​ര്‍ഷം മു​മ്പാ​ണ് നാ​ലു​പേ​രും നീ​ന്ത​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ന​വം​മ്പ​റി​ല്‍ ന​ട​ന്ന ദീ​ര്‍ഘ​ദൂ​ര നീ​ന്ത​ല്‍ യ​ജ്ഞ​ത്തി​ലും ഇ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. വി​ന്ന​ര്‍ലാ​ൻ​ഡ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​പോ​ട്‌​സ് അ​ക്കാ​ദ​മി​യും ഭാ​ര​തീ​യ ലൈ​ഫ് സേ​വി​ങ് സൊ​സൈ​റ്റി​യും ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി​യും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് ഗാ​ര്‍ഡ് കം ​സ്വി​മ്മി ട്രെ​യി​ന​ര്‍ പ​രി​ശീ​ല​ന​വും ഇ​വ​ര്‍ പൂ​ര്‍ത്തീ​ക​രി​ച്ചു.ക​ഴി​ഞ്ഞ​വ​ര്‍ഷം ക​ണ്ണൂ​ര്‍ ഡി.​ടി.​പി.​സി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ലും ബേ​പ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ലും ഇ​വ​ര്‍ വി​ജ​യി​ക​ളാ​യി​രു​ന്നു. വ​രും​വ​ര്‍ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം നേ​ടി ക​യാ​ക്കി​ങ് രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്ക​ണ​മെ​ന്നാ​ണ് നാ​ലു​പേ​രു​ടെ​യും ആ​ഗ്ര​ഹം. ഇ​തി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ക്കി​ട​യി​ലാ​ണ് വ​നി​താ​ദി​ന സ​ന്ദേ​ശ നീ​ന്ത​ലി​ല്‍ ഇ​വ​ര്‍ പ​ങ്കെ​ടു​ത്ത​ത്.മാ​സ്റ്റേ​ഴ്‌​സ് അ​ത്ല​റ്റി​ക് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വ് സ​രോ​ജ​നി തോ​ലാ​ട്ട് നീ​ന്ത​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പി. അ​നി​ഷ​യും പ​രി​ശീ​ല​ക​ന്‍ ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​യും ചേ​ര്‍ന്ന് നീ​ന്തി​ക്ക​യ​റി​യ വ​നി​ത​ക​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.


Share our post
Continue Reading

Trending

error: Content is protected !!