India
എയിംസില്‍ അവസരങ്ങള്‍: നഴ്സിങ് ഓഫീസര്‍, പാരാമെഡിക്കല്‍ രംഗത്തും ഒഴിവുകള്‍
വിവിധ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസുകളിലായി പാരാമെഡിക്കല്‍, അനധ്യാപക തസ്തികകളില്‍ ഒഴിവുകള്‍. ഒഴിവുകളുടെ വിശദവിവരങ്ങള്‍ ചുവടെ
ജോധ്പുര്‍
രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 410 ഒഴിവുണ്ട്. നാല് വിജ്ഞാപനത്തിലായാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആകെ 22 ഒഴിവ് (ഗ്രൂപ്പ് ബി തസ്തികകള്‍)
തസ്തികകളും ഒഴിവും: പബ്ലിക് ഹെല്‍ത്ത് നഴ്സ്-1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍-3, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍-3, ഡയറ്റീഷ്യന്‍-10, ലീഗല്‍ അസിസ്റ്റന്റ്-1, ലൈബ്രേറിയന്‍ ഗ്രേഡ്-ക1, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍-1, ലൈബ്രേറിയന്‍ ഗ്രേഡ്-കകക2. അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.
ഗ്രൂപ്പ് സി തസ്തികകള്‍ -281 ഒഴിവ്
ഫാര്‍മസിസ്റ്റ് ഗ്രേഡ്-II: ഒഴിവ്-27. യോഗ്യത: ഫാര്‍മസി ഡിപ്ലോമയും ഫാര്‍മസിസ്റ്റായുള്ള രജിസ്ട്രേഷനും. പ്രായം: 21-27 വയസ്സ്.
സാനിറ്ററി ഇന്‍സ്‌പെക്ടര്‍: ഒഴിവ്-18. യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയവും ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്സും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-25 വയസ്സ്.
മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്‍/മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്‍ (റെക്കോഡ് ക്ലാര്‍ക്ക്): ഒഴിവ്-38. യോഗ്യത: ബി.എസ്സി. മെഡിക്കല്‍ റെക്കോഡ്‌സ്. അല്ലെങ്കില്‍, സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോഡ് കീപ്പിങ്ങില്‍ കുറഞ്ഞത് ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. പ്രായം: 18-30 വയസ്സ്.
ലാബ് അറ്റന്‍ഡന്റ്: ഒഴിവ്-41. യോഗ്യത: സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. പ്രായം: 18-27 വയസ്സ്.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്–III(നഴ്സിങ് ഓര്‍ഡര്‍ലി/ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-കകക (സ്ട്രച്ചര്‍ ബിയറേഴ്സ്)): ഒഴിവ്-106. യോഗ്യത: പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. പ്രായം: 18-30 വയസ്സ്.
മറ്റ് തസ്തികകളും ഒഴിവും: ലാബ് ടെക്നീഷ്യന്‍-1, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍ (റിസപ്ഷനിസ്റ്റ്)-5, ഫാര്‍മ കെമിസ്റ്റ്/കെമിക്കല്‍ എക്‌സാമിനര്‍-1, ഡാര്‍ക്ക് റൂം അസിസ്റ്റന്റ് ഗ്രേഡ്-കക5, ഡിസെക്ഷന്‍ ഹാള്‍ അറ്റന്‍ഡന്റ്-8, അസിസ്റ്റന്റ് ലോണ്‍ഡ്രി സൂപ്പര്‍വൈസര്‍-4, സെക്യൂരിറ്റി-കം-ഫയര്‍ ജമാദാര്‍-1, കോഡിങ് ക്ലാര്‍ക്ക്-1, ജൂനിയര്‍ വാര്‍ഡന്‍ (ഹൗസ്‌കീപ്പേഴ്സ്)-10, മെക്കാനിക് (എയര്‍കണ്ടീഷനിങ് ആന്‍ഡ് റെഫ്രിജറേഷന്‍)-6, മാനിഫോള്‍ഡ് റൂം അറ്റന്‍ഡന്റ്-1, സ്റ്റോര്‍ അറ്റന്‍ഡന്റ്-8.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
ഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.
റേഡിയോഗ്രാഫിക് ടെക്നീഷ്യന്‍ ഗ്രേഡ്-I: ഒഴിവ്-15. യോഗ്യത: റേഡിയോഗ്രഫിയില്‍ ബി.എസ്സി. ഓണേഴ്സ് (ത്രിവത്സര കോഴ്സ്). അല്ലെങ്കില്‍, ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 21-35 വയസ്സ്. ശമ്പളം: 35,400-1,12,400 രൂപ.
ടെക്നിക്കല്‍ അസിസ്റ്റന്റ്/ടെക്നീഷ്യന്‍: ഒഴിവ്-37. യോഗ്യത: മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്‌സില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്‌സില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 25-35 വയസ്സ്. ശമ്പളം: 35,400-1,12,400 രൂപ.
മറ്റ് തസ്തികകളും ഒഴിവും: മാനേജര്‍/സൂപ്പര്‍വൈസര്‍/ഗ്യാസ് ഓഫീസര്‍-1, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍)-10, വൊക്കേഷന്‍ കൗണ്‍സലര്‍-1, ഓഡിയോമെട്രി ടെക്നീഷ്യന്‍-1, സി.എസ്.എസ്.ഡി. ടെക്നീഷ്യന്‍-5, ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, റേഡിയോതെറാപ്പി ടെക്നീഷ്യന്‍ ഗ്രേഡ്-കക2, സ്പീച്ച് തെറാപ്പിസ്റ്റ്/ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ടി.ബി. ആന്‍ഡ് ഹെല്‍ത്ത് ഡിസീസ് ഹെല്‍ത്ത് അസിസ്റ്റന്റ്-2, ടെക്നിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)/ഡെന്റല്‍ ടെക്നീഷ്യന്‍-4, ടെക്നിക്കല്‍ ഓഫീസര്‍ ഒഫ്താല്‍മോളജി (റെഫ്രിജറേഷനിസ്റ്റ്)-4, ടെക്നീഷ്യന്‍ പ്രോസ്‌തെറ്റിക്‌സ്/ഓര്‍ത്തോട്ടിക്‌സ്-1, മള്‍ട്ടി റീഹാബിലിറ്റേഷന്‍ വര്‍ക്കര്‍ (ഫിസിയോതെറാപിസ്റ്റ്)-4, ഫിസിയോതെറാപിസ്റ്റ്-2.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30.
മെഡിക്കല്‍ റെക്കോഡ്‌സ് ഓഫീസര്‍-4, വാര്‍ഡന്‍ (ഹോസ്റ്റല്‍ വാര്‍ഡന്‍)-3, വാര്‍ഡന്‍ (ലേഡി ഹോസ്റ്റല്‍ വാര്‍ഡന്‍)-2, സ്റ്റോര്‍ കീപ്പര്‍-5. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.aiimsjodhpur.edu.in സന്ദര്‍ശിക്കുക.
റായ്പുര്‍
ഛത്തീസ്ഗഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ തസ്തികകളിലായി 358 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവും യോഗ്യതയും
സീനിയര്‍ നഴ്സിങ് ഓഫീസര്‍: 126 ഒഴിവ്. നാലുവര്‍ഷ ബി.എസ്സി. നഴ്സിങ്/ ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ തത്തുല്യം. നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയില്‍ 200 ബെഡ്ഡുള്ള ആശുപത്രിയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 21-35.
സ്റ്റോര്‍കീപ്പര്‍ കം ക്ലാര്‍ക്ക്: 85 ഒഴിവ്. ബിരുദം + സ്റ്റോര്‍കീപ്പറായി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. പ്രായം: 30 കവിയരുത്.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് III: 30 ഒഴിവ്. പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. ആശുപത്രിയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 18-30.
ഫാര്‍മസിസ്റ്റ് ഗ്രേഡ് II: 27 ഒഴിവ്. ഫാര്‍മസിയില്‍ ഡിപ്ലോമ. ഫാര്‍മസിസ്റ്റായി രജിസ്റ്റര്‍ചെയ്തിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 21-27.
വയര്‍മാന്‍: 20 ഒഴിവ്. പത്താംക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും. ഇലക്ട്രിക്കല്‍ വര്‍ക്ക്മാന്‍ സര്‍ട്ടിഫിക്കറ്റും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 18-30.
മറ്റ് തസ്തികകളും ഒഴിവും: ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍-12, സീനിയര്‍ ഹിന്ദി ഓഫീസര്‍-1, ഡയറ്റീഷ്യന്‍-10, ലൈബ്രേറിയന്‍ ഗ്രേഡ് കകക4, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, സ്റ്റോര്‍കീപ്പര്‍-8, ഡെന്റല്‍ ടെക്നീഷ്യന്‍-3, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍-5, ജൂനിയര്‍ സ്‌കെയില്‍ സ്റ്റെനോ (ഹിന്ദി)-1, ഡിസ്‌പെന്‍സിങ് അറ്റന്‍ഡന്റ്-4, ഇലക്ട്രീഷ്യന്‍-6, ഡിസെക്ഷന്‍ ഹാള്‍ അറ്റന്‍ഡന്റ്-8, മെക്കാനിക് (എ.സി. & റെഫ്രിജറേഷന്‍)-6.
അപേക്ഷ: www.aiismraipur.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
1000 രൂപയാണ് ഫീസ്. വനിതകള്‍, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ 100 രൂപ അടച്ചാല്‍മതി. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിജ്ഞാപനം വെബ്സൈറ്റില്‍ ലഭിക്കും.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 17.
ഋഷികേശ്
ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുനര്‍ വിജ്ഞാപനമാണ്. 175 ഒഴിവുണ്ട്.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-2, ചീഫ് കാഷ്യര്‍-1, ലീഗല്‍ അസിസ്റ്റന്റ്-1, ടെക്നിക്കല്‍ അസിസ്റ്റന്റ്/ ടെക്നീഷ്യന്‍-25, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ (അക്കൗണ്ടന്റ്)-4, സ്റ്റോര്‍ കീപ്പര്‍-20, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II- 27, കാഷ്യര്‍-13, ലാബ് അറ്റന്‍ഡന്റ് ഗ്രേഡ് -II 41, ഓഫീസ്/ സ്റ്റോഴ്സ് അറ്റന്‍ഡന്റ് (മള്‍ട്ടി ടാസ്‌കിങ്)-40. ഇവ കൂടാതെ പ്രോഗ്രാമറുടെ ഒരു ഒഴിവിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങള്‍ www.aiimsrishikesh.edu.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 3.
India
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്
ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.
അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.
India
നഷ്‌ടമായ ഫോണ്‍ ബ്ലോക്ക് ചെയ്യാം, സൈബര്‍ തട്ടിപ്പുകാരെ പൂട്ടാം; ‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ്പ് പുറത്തിറക്കി
ദില്ലി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനും കഴിയും.
സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍ മുമ്പ് ഉള്‍പ്പെടുത്തിയതാണോയെന്നും അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യമാണിത്. ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്‍.സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്പിള്‍ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിള്‍ നിങ്ങളുടെ പേരും സമര്‍പ്പിക്കണം. ഇതിന് ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
India
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി യു.പി.ഐ ഉപയോഗിക്കാം
ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യു.എ.ഇയില്‍ ഇനി യു.പി.ഐ സേവനം പ്രയോജനപ്പെടുത്താം. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി.യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്‍മിനലുകളില്‍ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് എളുപ്പത്തില്‍ ഷോപ്പിങ് സാധ്യമാകും. തുടക്കത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്‍, യാത്ര, വിനോദം, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും.ഓരോ വര്‍ഷവും യു.എ.ഇയിലെത്തുന്ന 1.2 കോടി ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പത്തില്‍ നടത്താന്‍ ഇതിലുടെ കഴിയും. 2023ലെ കണക്ക് പ്രകാരം ദുബായ് സന്ദര്‍ശകരില്‍ ഇന്ത്യയാണ് മുന്നില്‍. 1.19 കോടി പേര്‍ ദുബായ് സന്ദര്‍ശിച്ചു. സൗദി അറേബ്യയില്‍നിന്ന് 67 ലക്ഷം പേരും യുകെയില്‍നിന്ന് 59 ലക്ഷം പേരുമാണ് യു.എ.ഇയിലെത്തിയത്.
യു.പി.ഐ ഏഴ് രാജ്യങ്ങളില്‍
ഭൂട്ടാന്‍, മൗറീഷ്യസ്, നേപ്പാള്‍, സിങ്കപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ ഇടപാടുകള്‍ നടത്താം. ഭീം, ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ എന്നിവയുള്‍പ്പടെ 20 ലധികം ആപ്പുകള്‍ വഴി അന്താരാഷ്ട്ര ഇടപാടുകള്‍ സാധ്യമാകും.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ രൂപയിലാണ് പണം കൈമാറുക. വിദേശ വിനിമയത്തിനുള്ള നിരക്കും ബാങ്ക് ഫീസും കൂടുതലായി നല്‍കേണ്ടിവരും. യു.പി.ഐ ആപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു