വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ; ഒറിയോണ്‍ എഡ്യു കഫേ ഉടമ പിടിയിൽ

തിരുവനന്തപുരം : കായംകുളം എം.എസ്.എം കോളേജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി പ്രവേശനം നേടിയ കേസില്‍ മൂന്നാംപ്രതി പിടിയില്‍.
എറണാകുളം ഒറിയോണ്‍ എഡ്യു കഫേ നടത്തിപ്പുകാരൻ സജു ശശിധരനെയാണ് കായംകുളം എസ്.എച്ച്.ഒ മുഹമ്മദ് ഷാഫിയും സംഘവും പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാംപ്രതി നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഈ ഏജൻസിവഴിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി കണ്ടല്ലൂര്‍ സ്വദേശി അബിൻ സി രാജ് മുഖേനയായിരുന്നു നിഖിലിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ഇതിനായി രണ്ടുലക്ഷം രൂപ നല്‍കി. നിഖില്‍ തോമസിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടിനല്‍കാൻ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. അബിൻ സി രാജ് റിമാൻഡിലാണ്. കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് വെള്ളിയാഴ്ച അപേക്ഷ നല്‍കും.
തിരുവനന്തപുരം സ്വദേശിയായ സജു ശശിധരൻ എറണാകുളത്താണ് താമസം. വിവിധ ജില്ലകളില്‍ നിന്ന് ഇയാള്‍ക്കെതിരെ 40 പരാതി ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസില്‍ മാത്രം 15 കേസുണ്ടെന്നും പോലീസ് പറഞ്ഞു. വിസ നല്‍കിയും ഒറിയോണ്‍ തട്ടിപ്പ് നടത്തി.