സംസ്ഥാനത്ത് വീണ്ടും പനിമരണം; വയനാട്ടില്‍ മൂന്ന് വയസുകാരന് മരിച്ചു

വയനാട്: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. വയനാട് അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് ലിഭിജിത്ത്(മൂന്ന്) ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ചുദിവസമായി കുട്ടിക്ക് പനിയും വയറിളക്കവുമുണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികളാണ് ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്. തൃശിലേരി സ്വദേശികളായ അശോകന് അഖില ദമ്പതികളുടെ മകള്‍ രുദ്ര(നാല്) കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ചിരുന്നു.