തലസ്ഥാനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശിയായ നിജാസ്(31) ആണ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞത്.
വെഞ്ഞാറമ്മൂട് വേളാവൂരിൽ പുലർച്ചെ 12.40ഓടെയായിരുന്നു അപകടം. കോലിയക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു നിജാസ്, ഇതിനിടെ വേളാവൂരിൽ വച്ച് കാറുമായി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.