Kerala
അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രണ്ട് കിഡ്‌നിയും തകരാറില്‍

കൊച്ചി:കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്‌നിയും തകരാറിലായി. മഅദനിയുടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അബ്ദുല്‍ നാസര്‍ മദനിയെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരുവില്‍ നിന്ന് പിതാവിനെ കാണാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മഅദനിക്ക് കേരളത്തില്‍ എത്താന്‍ അവസരം ലഭിച്ചത്. 12 ദിവസത്തേക്കാണ് സന്ദര്‍ശനാനുമതി. ആരോഗ്യനില ഗുരുതരമായതിനാല്‍ പിതാവിനെ കാണാന്‍ കൊല്ലത്തേക്ക് എപ്പോള്‍ പോകാനാകുമെന്നത് അനിശ്ചിതത്വത്തിലാണ്.
ബംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ക്രിയാറ്റിന്‍ ഉള്‍പ്പെടെയുള്ളവയുടെ അളവ് വലിയ രീതിയില്‍ വര്‍ധിച്ചുവെന്നാണ് ആസ്പത്രി അധികൃതര്‍ അറിയിക്കുന്നത്.
മഅദനിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പി.ഡി.പി നേതാക്കളുടെ ആവശ്യം. ഇതിനായി ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കും.
രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി പ്രതികരിച്ചിരുന്നു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു
Kerala
വാഹൻ പുക പരിശോധന സർട്ടിഫിക്കറ്റ് പോർട്ടൽ പ്രവർത്തനരഹിതം: കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തില്ല


തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കീഴിലുള്ള വാഹൻ പുക പരിശോധന സർട്ടിഫിക്കറ്റ് പോർട്ടൽ പ്രവർത്തനരഹിതം.സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.ശനിയാഴ്ച മുതലാണ് വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എൻ.ഐ.സി അറിയിച്ചിട്ടുണ്ട്.സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ പ്രവർത്തനയോഗ്യമാക്കുന്നതിനുള്ള നിർദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിന് നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Kerala
കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി


കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.
Kerala
റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്


കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്