രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് പ്രകൃതിവിരുദ്ധ പീഡനം; വൈദികനെതിരേ കേസെടുത്തു

വിഴിഞ്ഞം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തു.
ഒളിവിൽ പോയ വൈദികനായി പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് ആറോടെ അടിമലത്തുറയിലാണ് സംഭവം. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കി. തുടർന്ന് മകനെ വൈദികൻ പീഡനത്തിന് ഇരയാക്കി എന്നുകാണിച്ച് രക്ഷിതാക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തുടർന്നാണ് വിഴിഞ്ഞം പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്.