പള്ളി ഭണ്ഡാരം തകർത്ത് പണം കവർച്ച; യുവാവ് അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഏരുവേശ്ശി പൊട്ടൻപ്ലാവിൽ പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പൊട്ടൻപ്ലാവിലെ മഞ്ഞളിയിൽ ജെയ്മോനെയാണ്(40) കുടിയാൻമല എസ്.ഐ കെ. സുരേഷ് കുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ദേവാലയത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നിരുന്നു. പള്ളി വികാരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് യാത്രക്കിടെ ഇയാൾ പിടിയിലായത്. കവർന്ന പണവും കണ്ടെടുത്തു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.