പ്രിയ വര്‍ഗീസിന്റെ നിയമനം ; മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് നിയമോപദേശം

കണ്ണൂര്‍:പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിയമോപദേശം.
ഗവര്‍ണ്ണറുടെ സ്റ്റേയ്ക്ക് ഇനി നിലനില്‍പ്പില്ല. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനില്‍പ്പില്ലാതായി. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ. വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്.
നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കില്‍ മാത്രമാണ് ചാന്‍സലര്‍ക്ക് ഇടപെടാന്‍ കഴിയുക. യൂണിവേഴ്‌സിറ്റി ആക്ട് സെക്ഷന്‍ 7 പ്രകാരം ഇതിന് ചാന്‍സലര്‍ക്ക് അധികാരമുണ്ട്.
നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാന്‍സലറെ അറിയിച്ച് നടപടികള്‍ തുടങ്ങാം എന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പറഞ്ഞു.
ആഗസ്റ്റ് 17 നാണ് നിയമനം മരവിപ്പിച്ചു ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ഗവര്‍ണര്‍ ഇതുവരെ റദാക്കിയിരുന്നില്ല.