മണത്തണ ജി.എച്ച്.എസ്.എസിൽ വിജയോത്സവം

മണത്തണ : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി കുട്ടികളെ അനുമോദിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു ഉന്നത വിജയികളെയും സംസ്‌കൃത സ്‌കോളർഷിപ്പ് വിജയികളെയും പി. പി. ജോർജ്, ജോസ്‌കുട്ടി തോമസ്, ഷക്കീല ബീവി എൻഡോവ്‌മെന്റ് ജേതാക്കളെയുമാണ് അനുമോദിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.ഷൈലജ , വാർഡ് മെമ്പർ ബേബി സോജ, പി.ടി.എ പ്രസിഡന്റ്. കെ. സന്തോഷ്, എം. ജെ. സുനിൽകുമാർ ,ഷജോദ്, പി.ജെ.ജോസ്‌കുട്ടി. പി. ജെ എന്നിവർ സംസാരിച്ചു.