Connect with us

Kannur

മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം സമൂഹത്തിന് ഭൂഷണമല്ല- ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല

Published

on

Share our post

കണ്ണൂര്‍: മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല.

വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മണിപ്പുര്‍ സംരക്ഷണ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത് വ്യക്തമായ സൂചനയാണ്. ഒരു ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്ക് താത്പര്യമില്ലാത്ത വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്നത് തെറ്റായ ഭരണകര്‍ത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വിഭാഗത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തങ്ങളുടെ മതക്കാരല്ല എന്ന് ചൂണ്ടിക്കാട്ടി മാറി നിൽക്കുന്നത് ശരിയല്ല. മണിപ്പുര്‍ ഇങ്ങനെ കത്തി നില്‍ക്കുമ്പോള്‍ നേതാക്കള്‍ നോക്കി നില്‍ക്കുകയാണ്.

ജനങ്ങളുടെ വിഷയത്തിലാണ് പ്രധാനമന്ത്രി ഇടപടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ പല വിഷയങ്ങളിലും തിരഞ്ഞെടുത്തിരുന്ന നിലപാടിന് വിരുദ്ധമായാണ് നിലവിൽ ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഒരു പരസ്യ പ്രസ്താവന ഉണ്ടായിരിക്കുന്നത്.


Share our post

Kannur

കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ കട അടിച്ചു തകർത്തു

Published

on

Share our post

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്. രണ്ട് പേർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രധാന റോഡിനോട് ചേർന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവർ പരാതി നൽകിയിരുന്നെന്നും സ്ഥലത്തുളളവർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Share our post
Continue Reading

Kannur

തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് രജിത

Published

on

Share our post

കണ്ണൂർ : തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂർ എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തില്‍ രജിത. ഏത് തെയ്യക്കോലം കെട്ടുന്നവര്‍ക്കും ധരിക്കാനുള്ള ഉടയാടകള്‍ ആവശ്യമനുസരിച്ച് രജിത തയ്ച്ചു കൊടുക്കും.കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസര്‍ഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകള്‍ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആന്റ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പാണ് തെയ്യക്കാര്‍ക്കുള്ള ഉടയാടകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.മറ്റ് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാര്‍ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകള്‍ക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പന്‍, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ നിന്നുള്ള തെയ്യം കലാകാരന്മാര്‍ വേഷപ്പേര് നല്‍കുന്നത്.തമ്പുരാട്ടി, ശാസ്തപ്പന്‍,ഗുളികന്‍ ഘണ്ടാകര്‍ണ്ണന്‍, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്ച്ചു നല്‍കാറുണ്ടെന്ന് രജിത പറയുന്നു.

തെയ്യം ഉടയാടകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ജീവിതത്തില്‍ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എല്‍.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാര്‍ത്ഥികളായ അരൂജ്, ആഷ്മിക എന്നിവര്‍ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്.പഞ്ചായത്തിന്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികള്‍, മാസ്‌ക്കുകള്‍, ഫ്‌ലാഗുകള്‍, എല്ലാതരം സ്‌കൂള്‍ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തുന്നുന്നുണ്ട്.


Share our post
Continue Reading

Kannur

കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്

Published

on

Share our post

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!