വടംവലിയിൽ അഭിമാനമായി വായാട്ടുപറമ്പിലെ പെൺകരുത്ത്

വായാട്ടുപറമ്പ് : ജില്ലയ്ക്ക് അഭിമാനമായി മാറുകയാണ് സെയ്‌ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. 18-ാമത് സംസ്ഥാന അണ്ടർ 17 വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കണ്ണൂർ ജില്ലാ ടീമിനെ നയിച്ചത് സെയ്‌ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അലീഷ ബേബിയാണ്. സെയ്‌ൻറ് ജോസഫ്സിലെ തന്നെ ഡിയോണ ജോഷി, കാതറിൻ ബിജു, അന്ന സാൻഡ്രിയ ഷിബു, ദിയ മരിയ ടോമി, അൽഫോൻസ സെബാസ്റ്റ്യൻ എന്നിവരും ചാമ്പ്യന്മാർ ആകുന്നതിൽ നിർണായക പങ്കുവഹിച്ചു.
സെയ്‌ൻറ് ജോസഫ്സിലെ തന്നെ പ്ലസ് ടു വിദ്യാർഥിനി അനീറ്റ സിബി ഉൾപ്പെട്ട ജില്ലാ ടീം അണ്ടർ 19 വിഭാഗത്തിൽ വിജയികളായതും സ്കൂളിന് നേട്ടമായി. അണ്ടർ 17 ടീം വടംവലി പരിശീലന ക്യാമ്പ് നടന്നത് വായാട്ടുപറമ്പ് സെയ്‌ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. ജില്ലാ ടീം പരിശീലകനായ ഷൈജൻ ചാക്കോ, കായികാധ്യാപകനായ ജോസ് ജോസഫ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.