പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍

തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പാറശ്ശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.