Kerala
സുരക്ഷിത ലൈംഗികത പാഠ്യ പദ്ധതിയിൽ പരിഗണിക്കണം: ഹൈക്കോടതി

കൊച്ചി : സ്‌കൂൾ–കോളേജ് പാഠ്യ പദ്ധതികളിൽ സുരക്ഷിത ലൈംഗികതയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ഇതിനായി കമ്മിറ്റി രൂപീകരിക്കണമെന്നും ഹൈക്കോടതി. യുവാക്കൾക്ക് സുരക്ഷിതമായ ലൈംഗികതയെക്കുറിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
സഹോദരനിൽനിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടി അച്ഛൻ നൽകിയ ഹർജിയിലെ തുടർനടപടികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷിത ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ് ഇത്തരം സംഭവങ്ങൾക്ക് ഇടയാക്കുന്നതെന്ന് ജസ്‌റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണൻ നിരീക്ഷിച്ചു. ഈ സംഭവത്തിൽ മാതാപിതാക്കളെ കുറ്റപ്പെടുത്താനാകില്ല. സമൂഹമാണ് ഉത്തരവാദി. ആഘാതത്തിൽനിന്ന് കരകയറാൻ ഈ മാതാപിതാക്കളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇന്റർനെറ്റിന് മുന്നിലാണ്. ഇവർക്ക് ശരിയായ മാർഗനിർദേശമില്ല. മാതാപിതാക്കളുടെയും ഇരയായ പെൺകുട്ടിയുടെയും നാണക്കേട് സങ്കൽപ്പിക്കാനാകില്ല. അതിനാൽ സുരക്ഷിത ലൈംഗികതയെക്കുറിച്ച് യുവമനസ്സുകളെ ബോധവൽക്കരിക്കേണ്ടതുണ്ട്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കും പ്രായപൂർത്തിയാകാത്ത അമ്മയുടെ സംരക്ഷണം അമ്മാവനും കൈമാറിയതായി മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ അറിയിച്ചു. നവജാതശിശുവിന്റെ സംരക്ഷണം സംസ്ഥാനത്തിന്റെ കടമയാണെന്ന് വ്യക്തമാക്കിയ കോടതി, നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ശിശുക്ഷേമസമിതിയോട് നിർദേശിച്ചു.
നേരത്തേ, ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ അഡ്വ. കുളത്തൂർ ജയ്‌സിങ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഹർജി നൽകിയിരുന്നു. കേസിൽ കക്ഷിചേരാൻ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശിച്ച് ചീഫ് ജസ്‌റ്റിസ് എസ്.വി. ഭാട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. തുടർന്ന് ജയ്‌സിങ്ങിനെ കക്ഷിചേർത്ത് കോടതി ഹർജി തീർപ്പാക്കി.
Kerala
വ്യാജ പീഡനപരാതി നൽകുന്ന സ്ത്രീകൾക്കെതിരെ പോലിസ് നടപടിയെടുക്കണം; ഹൈക്കോടതി


കൊച്ചി: പുരുഷൻമാർക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത സമൂഹത്തിലുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഒരു സ്ത്രീയായതിനാൽ മാത്രം അവരുടെ മൊഴി വേദവാക്യമായി കാണാൻ കഴിയില്ലെന്നും പീഡന പരാതിയിൽ ആരോപണ വിധേയനായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ച് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.കേസന്വേഷണത്തിൽ പുരുഷൻ പറയുന്നതും പോലിസ് കേൾക്കണം.പരാതിക്കാരിയായ യുവതി ഒരു പുരുഷനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ചതായി കണ്ടെത്തിയാൽ പോലിസിന് യുവതിക്കെതിരെ നടപടിയെടുക്കാം. ഇത്തരം നടപടികൾ എടുക്കുന്ന പോലിസുകാർക്ക് സംരക്ഷണം നൽകണം.തെറ്റായ പരാതി മൂലം പുരുഷന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകാമെന്നും അത് നഷ്ടപരിഹാരം കൊണ്ട് പരിഹരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. “തെറ്റായ പരാതി കാരണം ഒരു പുരുഷനുണ്ടാവുന്ന നാശത്തിന് നഷ്ടപരിഹാരം നൽകിയാൽ മാത്രം പരിഹാരമുണ്ടാവില്ല.അവൻ്റെ അന്തസ്, സമൂഹത്തിലെ സ്ഥാനം, പ്രശസ്തി മുതലായവ ഒരു വ്യാജ പരാതിയാൽ നശിക്കപ്പെടും. അതിനാൽ ഇത്തരം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് പോലീസ് രണ്ടുതവണ ആലോചിക്കണം. നെല്ലിൽ നിന്ന് പതിര് വേർതിരിക്കേണ്ടത്’ പോലീസ് ഉദ്യോഗസ്ഥരാണ്.പോലിസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കോടതിക്ക് കേസ് തീർപ്പാക്കാൻ കഴിയൂ. അതിനാൽ പ്രതിയുടെയും ഇരയുടെയും മൊഴികൾ പൊലീസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
Kerala
ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ


തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.
ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Kerala
ബി.പി.എല്‍ വിഭാഗത്തിനുള്ളവർക്ക് സൗജന്യ കെഫോണ്‍ കണക്ഷന് അപേക്ഷിക്കാം; നടപടികൾ ഓൺലൈനായി മാത്രം


തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും.ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്