നിഹാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചു
മുഴപ്പിലങ്ങാട് :തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.ഈ മാസം 11നാണ് നിഹാല്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്