ആലച്ചേരി വാർഡിലെ ഉന്നത വിജയികളെ അനുമോദിച്ചു

ആലച്ചേരി : തുളസി ജനശ്രിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിച്ചു.
കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജനശ്രി മണ്ഡലം സെക്രട്ടറി കെ.ഷിബു, ജില്ലാ കമ്മിറ്റി അംഗം പി.മാധവൻ, കെ.ബാലകൃഷണൻ, കെ. റീന, ബി. ജയരാജൻ എന്നിവർ പ്രസംഗിച്ചു.