കൂത്തുപറമ്പ് താലൂക്കാസ്പത്രിയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ

കൂത്തുപറമ്പ് : മുറിവിൽ മരുന്ന് വെച്ച് കെട്ടാനായി ആസ്പത്രിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് അസിസ്റ്റൻ്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റ് പേരാവൂർ മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയേലിനേയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. മുറിവിൽ മരുന്ന് വെച്ച് കെട്ടുന്നതിനിടെ ഡാനിയേൽ അശ്ലീല ചുവയോടെ സംസാരിച്ച് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് ഡാനിയേലിനെ അറസ്റ്റ് ചെയ്തത്.