വയനാട്ടില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

വയനാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥി രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വിംസ് ആസ്പത്രിയിൽ എത്തിക്കുമ്പോൾ കുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഓട്ടോഡ്രൈവർ തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും അഖിലയുടെയും ഏക മകളാണ് രുദ്ര.