തമ്മിലടി രൂക്ഷം ; തെരഞ്ഞെടുപ്പ്‌ മാറ്റണമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌

Share our post

തിരുവനന്തപുരം : ഗ്രൂപ്പുപോര്‌ രൂക്ഷമായ സാഹചര്യത്തിൽ യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ മറ്റിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്‌ച തെരഞ്ഞെടുപ്പ്‌ നടപടികൾ തുടങ്ങാനിരിക്കെയാണ്‌ രാഹുൽ ഗാന്ധിക്ക്‌ മുന്നിൽ ഇക്കാര്യം അവതരിപ്പിക്കാനുള്ള നീക്കം.

ഐ ഗ്രൂപ്പിലെ അബിൻ വർക്കിയും എ ഗ്രൂപ്പിലെ രാഹുൽ മാങ്കൂട്ടത്തിലുമാണ്‌ പ്രധാന സ്ഥാനാർഥികൾ. ഇവർക്ക്‌ പുറമെ 12 സ്ഥാനാർഥികൾകൂടി രംഗത്തുണ്ട്‌. വോട്ടുപിടിത്തത്തിന്റെ പേരിൽ ഗ്രൂപ്പുപ്രവർത്തനമാണ്‌ നടക്കുന്നത്‌. കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ അറസ്റ്റിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രതിഷേധത്തിന്‌ ഇറങ്ങിയില്ലെന്ന വിമർശം ശക്തമാണ്‌. തെരഞ്ഞെടുപ്പ്‌ പോരിനിടെ സമരം മറന്നുവെന്നാണ്‌ ആക്ഷേപം.

ഷാഫി പറമ്പിൽ അടക്കമുള്ളവരുടെ ശക്തമായ സമ്മർദത്തിലാണ്‌ രാഹുൽ പ്രസിഡന്റ്‌ സ്ഥാനാർഥിയായത്‌. വി ഡി സതീശൻ അടക്കമുള്ളവരുടെ പിന്തുണയുമുണ്ട്‌. ഐ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർഥിയേക്കാൾ പ്രതിപക്ഷ നേതാവ്‌ എ ഗ്രൂപ്പ്‌ സ്ഥാനാർഥിയെ പിന്തുണയ്‌ക്കുന്നതിൽ ഒരു വിഭാഗത്തിന്‌ അതൃപ്‌തിയുണ്ട്‌. പരസ്പരം പോരാടുമ്പോഴും ഗ്രൂപ്പുകൾക്കുള്ളിലും വിള്ളലുണ്ട്‌. തങ്ങളുടെ സ്ഥാനാർഥി ജയിക്കുമെന്ന്‌ ഉറപ്പിച്ചുപറയാൻ കഴിയാത്ത സാഹചര്യമാണ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കണമെന്ന ആവശ്യത്തിലേക്ക്‌ നേതൃത്വത്തെ നയിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!