ദീർഘകാലത്തിന് ശേഷം മഅദനി കേരളത്തിൽ; കൊച്ചിയിൽ വിമാനമിറങ്ങി, മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് പ്രവർത്തകർ

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൾ മാസർ അമദനി ദീർഘകാലത്തിന് ശേഷം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നേതാവിനെ പുറത്ത് കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. രോഗാതുരനായ പിതാവിനെ കാണാൻ അൻവാറശ്ശേരിയിലെ വീട്ടിലേയ്ക്ക് അമദനി യാത്ര തിരിച്ചു. മാസങ്ങൾ നീണ്ട അനിശ്ചിത്വങ്ങൾക്കൊടുവിൽ ബംഗളുരു പൊലീസിന്റെ അനുമതി ലഭിച്ചതോടെയാണ് മഅദനി വിമാനമാർഗം കൊച്ചിയിലെത്തിയത്.
കൊച്ചിയിൽ തങ്ങില്ലെന്നും പിതാവിനെ സന്ദർശിക്കാൻ വീട്ടിലേയ്ക്ക് തിരിക്കുമെന്നും അമദനി നേരത്തെ അറിയിച്ചിരുന്നു. ദീർഘകാലമായി വിചാരണ തടവുകാരനായി തുടരുന്നത് അനീതിയാണെന്നും അദ്ദേപം നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കാലം വിചാരണ തടവുകാരനായിരിക്കേണ്ടിവന്നവരിലൊരാളാണ് ഞാൻ.
അത് അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറെടുത്തിരുന്നു. വളരെ ആസൂത്രിതമായി എന്നെ കുടുക്കിയതാണ്. രാജ്യത്തെ തന്നെ നീതിന്യായ സംവിധാനത്തിന് അപമാനകരമായ കാര്യമാണ്.’-മഅദനി പറഞ്ഞു. തന്റെ ആരോഗ്യസ്ഥിതിയും വളരെ വിഷമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തുഅതേസമയം ബംഗളുരു സ്ഫോടനക്കേസിൽ ബംഗളുരുവിൽ തുടരുന്ന മഅദനി കേരളത്തിലേയ്ക്ക് പോകാൻ ജാമ്യ സുപ്രീം കോടതിനേരത്തെ ഇളവ് നൽകിയിരുന്നു.
ബംഗളുരു പൊലീസിന്റെ എതിർപ്പിനെ മറികടന്ന് കേരള യാത്രയ്ക്ക് കോടതി അനുമതി നൽകിയിട്ട് മാസങ്ങളായെങ്കിലും സുരക്ഷാ കാരണങ്ങൾ യാത്രാ ചെലവ് തുടങ്ങിയവ മൂലം മുടങ്ങുകയായിരുന്നു. ഇതിനിടയിൽ ബംഗളുരു കമ്മീഷണർ ഓഫീസിൽ നിന്ന് അനുമതി ലഭിക്കുകയായിരുന്നു. 12 ദിവത്തേയ്ക്കുള്ള അനുമതിയാണ് പൊലീസ് നൽകിയത്. ബംഗളുരു പൊലീസും മഅദനിയെ അനുഗമിക്കുന്നുണ്ട്.