കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം

നിടുംപൊയിൽ : കൊമ്മേരിയിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ബാലുശ്ശേരി സ്വദേശിയുടെ കാറും അലങ്കാര മത്സ്യങ്ങളുടെ വിൽപന നടത്തുന്ന വടകര സ്വദേശി സഞ്ചരിച്ച സ്കൂട്ടറും കൂടിയിടിച്ചാണ് അപകടം. കാലിന് സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആസ്പത്രിയിലേക്ക് മാറ്റി. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.