ഉയര്‍ന്ന പെന്ഷന്: ഓപ്ഷന്‍ നല്‍കാനുള്ള തിയതി വീണ്ടും നീട്ടിയേക്കും

ന്യഡല്‍ഹി: ഉയര്‍ന്ന പെന്ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയ പരിധി ഇ.പി.എഫ്.ഒ വീണ്ടും നീട്ടിയേക്കും. സാങ്കേതിക പ്രശ്‌നംമൂലം അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനാലാണിത്.
ഇ.പി.എഫ്.ഒ മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകളിലെ അവ്യക്തതയും അതുസംബന്ധിച്ച ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും കാരണം ഇനിയും ഒട്ടേറെ പേര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.
ഓപ്ഷന്‍ നല്‍കാനുള്ള തിയതി ജൂണ്‍ 26ന് അവസാനിക്കാനിരിക്കെ ഏതാനും ദിവസം മുമ്പാണ് ഉയര്‍ന്ന പെന്‍ഷനായി നല്‍കേണ്ട തുക കണക്കാക്കാനുള്ള ‘എക്‌സല്‍ യൂട്ടിലിറ്റി’ ഇ.പി.എഫ്.ഒ പുറത്തിറക്കിയത്.
ഉയര്‍ന്ന പെന്‍ഷന് എത്രതുക കൂടുതലായി നല്‍കണമെന്നും അങ്ങനെ ചെയ്താല്‍ എത്രത്തോളം നേട്ടമുണ്ടെന്നും വിലയിരുത്താനുമുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാക്കിയത്. ഇക്കാര്യത്തില്‍ ഇനിയും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
സമ്മാനം ലഭിച്ചാൽ നികുതി കൊടുക്കണോ; എത്ര …
കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് യഥാര്‍ഥ ശമ്പളം അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന സുപ്രീം കോടിതിയുടെ വിധിയുണ്ടായത്.
ഇതുപ്രകാരം യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള വിഹിതം പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് വകമാറ്റാനുള്ള ഓപ്ഷന്‍ നല്‍കാന്‍ മാര്‍ച്ച് മൂന്നായിരുന്നു അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. പിന്നീടത് മെയ് മൂന്നിലേയ്ക്കും ജൂണ്‍ 26ലേയ്ക്കും നീട്ടുകയായിരുന്നു.