പേരാവൂരിൽ ബർബറ ഫാൻസി ഹബ് പ്രവർത്തനം തുടങ്ങി

പേരാവൂർ: ഇരിട്ടി റോഡിൽ ബർബറ ഫാൻസി ഹബ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പൂക്കോത്ത്, സലാം പാണമ്പ്രോൻ തുടങ്ങിയവർ സംബന്ധിച്ചു.